പാലാ സെന്റ് തോമസ് കോളേജ് 1984-87 ബാച്ചിലെ ബിഎസ് സി ഫിസിക്‌സ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. പരസ്പരം മാവിന്‍തൈകള്‍ കൈമാറിയായിരുന്നു സൗഹൃദം സംഘം ഊട്ടിയുറപ്പിച്ചത്.
അലൂമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി.ജി അനില്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോഷി വട്ടക്കുന്നേല്‍, കുര്യാച്ചന്‍ കോക്കാട്, അലക്‌സ് കൊട്ടാരം, ബിജു ജോസഫ്, ടി.കെ രാജു, ബെന്നി ജോസഫ് എന്നിവര്‍ സംബന്ധിച്ചു
0 Comments