Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും



പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൂളിന്റെ 104 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി. ലിസ്ബിന്‍ പുത്തന്‍പുര അധ്യക്ഷയായിരുന്നു. 


ളാലം  സെന്റ് മേരീസ്  വികാരി ഫാ. ജോസഫ് തടത്തില്‍, പിടിഎ പ്രസിഡന്റ് പ്രൊഫ.ഡോ.റ്റി.സി തങ്കച്ചന്‍, പ്രിന്‍സിപ്പല്‍ സി. ജീസാ മരിയ, ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സി.ജൂലി, അല്‍ഫോന്‍സാ ജോണ്‍, മോളി ദേവസ്യാ  എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments