പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനര്‍ നിര്‍മ്മിക്കുവാന്‍ 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നല്‍കിയത്. 2024-25-ലെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച് തുക വക കൊള്ളിച്ചിരുന്നു - വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്ന് ജോസ് Kമാണി MP പറഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോള്‍ 22 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി യാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്.
കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നിരവധി സ്‌കൂള്‍, കോളേജ്, യൂണിവേഴ്സ്റ്റി മല്‍സരങ്ങളാണ് ഓരോ വര്‍ഷവും നടക്കുന്നത്. തുടര്‍ച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും സ്റ്റേഡിയത്തിലെ ട്രാക്കുകള്‍ക്ക് കേടു പാടുകള്‍ സംഭവിക്കുകയും ചില ഭാഗങ്ങള്‍ അടര്‍ന്ന് പോവുകയും ചെയ്തിരുന്നു. ജനപ്രതിനിധികളുടെയും നഗരസഭയുടെയും ആവശ്യം പരിഗണിച്ച് ബഡ്ജറ്റില്‍ 7 കോടി രൂപ സ്റ്റേഡിയത്തിനായി ഉള്‍പ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.ഉടന്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്ത് സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന കായിക വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജോസ്.കെ.മാണി എംപി പറഞ്ഞു.
സ്റ്റേഡിയത്തിന് ഒരു ഗ്യാലറി കൂടി നിര്‍മ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.
0 Comments