മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷനായിരുന്നു വഹിച്ചു. പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ 14 പാലിയേറ്റീവ് കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യവിതരണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ ജോണ്‍സണ്‍ പുളിക്കീല്‍ നിര്‍വഹിച്ചു.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ യശോധരന്‍ ഗോപാലനും പാലിയേറ്റീവ് നേഴ്‌സ് റീന ചെറിയാനും വിവരിച്ചു. ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോക്ടര്‍ രമ്യ ,ഡോക്ടര്‍ ചിന്തു, ഡോക്ടര്‍ സുജ എന്നിവര്‍ ഹോമിയോപ്പതിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പാലിയേറ്റീവ് പേഷ്യന്‍സിന് ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാരാജു വാര്‍ഡ് മെമ്പര്‍ ആയ സലി മോള്‍, നിര്‍മ്മല ദിവാകരന്‍, പ്രസിദ സജീവ് JHI ബിന്ദു എം.സിPHN മോളിക്കുട്ടി മാത്യം .തുടങ്ങിയവര്‍ പ്രസംഗിച്ചു.പാലിയേറ്റീവ് രോഗികള്‍ക്കായി വിവിധ ഉപകരണങ്ങള്‍ മഹത് വ്യക്തികളെയും വോക്കര്‍ നല്‍കിയ കുറിച്ചിത്താനം കര്‍ഷദളം കൂട്ടായ്മയെയും അഭിനന്ദിച്ചു. പാലിയേറ്റിവ് നഴ്‌സ് റീന ചെറിയാനെ മൊമെന്റൊ നല്‍കി ആദരിച്ചു.
0 Comments