Breaking...

9/recent/ticker-posts

Header Ads Widget

യുവാവിന്റെ ജീവനോപാധി തടഞ്ഞു വച്ചിരിക്കുന്നതായി പരാതി



കാഴ്ച നഷ്ടപ്പെട്ട യുവാവിന്റെ ജീവനോപാധി തടഞ്ഞു വച്ചിരിക്കുന്നതായി പരാതി. കോട്ടയം പള്ളിക്കത്തോട് സ്വദേശി സാബു ജോസഫാണ് വാടകയ്ക്ക് നല്‍കിയ വാര്‍ക്കത്തകിടുകള്‍ വിട്ടുകിട്ടുന്നതിനായി നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്. 2024 മെയ് മാസം ആലപ്പുഴ സ്വദേശിയുടെ വീട് നിര്‍മ്മാണത്തിനായി എത്തിച്ചുനല്‍കിയ സാമഗ്രികളാണ് വീട്ടുടമ തടഞ്ഞുവച്ചിരിക്കുന്നത്.  

16 വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ട  സാബു ജോസഫ് വാര്‍ക്കത്തകിടുകള്‍ വാടകയ്ക്ക് നല്‍കിയാണ് ഉപജീവനം നടത്തുന്നത്. ഇക്കഴിഞ്ഞ മെയ് മാസം ആലപ്പുഴ കാട്ടൂര്‍ സ്വദേശി ശ്രീഹരി എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനായി ലിനു എന്ന എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വാര്‍ക്കത്തകിടുകള്‍ എത്തിച്ചു നല്‍കിയത്. നിര്‍മ്മാണാവശ്യം കഴിഞ്ഞ് തകിടുകളുടെ വാടക പണവും പൂര്‍ണമായും ലഭിച്ചുവെങ്കിലും തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ വീട്ടുടമ വിട്ടുനല്‍കുന്നില്ലെന്നാണ് സാബുവിന്റെ പരാതി. മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും സാബു പറഞ്ഞു.. കഴിഞ്ഞ 7 മാസത്തെ വാടക ഇനത്തില്‍ മാത്രം 9 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഉപയോഗിക്കാതെയിരുന്ന് വാര്‍ക്കത്തകിടുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും ഫലം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ക്കും, മനുഷ്യാവകാശ കമ്മീഷനും ഇദ്ദേഹം പരാതി നല്‍കി. ഇനിയും നീതി ലഭിക്കാതിരുന്നാല്‍ ശ്രീഹരിയുടെ വീട്ടുപടിക്കല്‍ കുടുംബസമേതം സമരം ആരംഭിക്കുന്നതിനെക്കുറിച്ചാണ്  സാബു ആലോചിക്കുന്നത്.

Post a Comment

0 Comments