ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഫോര്‍ച്യൂണറും ഇഗ്നിസ് കാറുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. പാലാ ഭാഗത്തേയക്ക് പോയ ഇഗ്നിസ് അപകടത്തിന് തൊട്ടുമുന്‍പ് തെറ്റായ ദിശയിലൂടെ മുന്നോട്ട് കടക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും സാരമായ തകരാര്‍ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടു. റോഡിന് നടുവില്‍ കിടന്ന ഇരുകാറുകളും ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി റോഡിന് സൈഡിലേയ്ക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇരുകാറുകളുടെയും മുന്‍വശം തകര്‍ന്നു.
0 Comments