Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനം, അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി.



കെഎം മാണിയുടെ  ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തത്തലയിലെ മരിയ സദനം, അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. മുത്തോലി ഈസ്റ്റ് ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍  സ്‌നേഹവിരുന്നും ആശംസാ യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ചെന്നാട്ട് അധ്യക്ഷത വഹിച്ചു. 



ബാങ്ക് പ്രസിഡണ്ട് ജോയി കൊമ്പനാല്‍ ഉദ്ഘാടനം ചെയ്തു. ഷാജി വില്ലന്‍കല്ലില്‍ , ജോസ് നരിക്കാട്ട്,  ബ്രദര്‍ ജോജു, ടോമി തുണ്ടത്തില്‍, സന്തോഷ് ചെറുമുഖത്ത്, സന്തോഷ് പാലമറ്റത്തില്‍,ബീന കിഴക്കയില്‍, ഗീത സന്തോഷ് പുറ്റുമടത്തില്‍, അഗസ്റ്റിന്‍ കരിന്തകരക്കല്‍,  ജോയി മണ്ഡപത്തില്‍, ജോസ് പൂത്തോത്ത്, പോള്‍ ചെറുകര കുന്നേല്‍, അഗസ്റ്റിന്‍ പൊയിക്കല്‍,  ജോസ് തേവര്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുലിയന്നൂര്‍ DCMR സ്‌കൂളിലെ ഭിന്നശേഷി ക്കാരായ കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്കി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം,  മാത്തുക്കുട്ടി ചെന്നാട്ട്, ഷാജി വില്ലന്‍ കല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


.

Post a Comment

0 Comments