പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിന്റെ വാര്‍ഷികവും റൂബി ജൂബിലി കര്‍മ്മപദ്ധതികളും ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു.
പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിന്റെ വാര്‍ഷികവും റൂബി ജൂബിലി കര്‍മ്മപദ്ധതികളും ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു. റൂബി ജൂബിലി യോടനുബന്ധിച്ച് 40 ഇന കര്‍മ്മപരിപാടികള്‍ കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. ഷാജി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു ചൂരവടി അധ്യക്ഷന്‍ ആയിരുന്നു. പൂര്‍വ്വ വിദ്യാര്‍ഥിയും പൊതുപ്രവര്‍ത്തനുമായ പ്രിന്‍സ് ലൂക്കോസ്, ഹെഡ്മിസ്ട്രസ്സ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, അനു ജേക്കബ്, സാബുമോന്‍ ലൂക്കോസ്, ജോബി പി.റ്റി, ബെന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികളുംനടന്നു.
0 Comments