Breaking...

9/recent/ticker-posts

Header Ads Widget

മകരവിളക്ക് മഹോല്‍സവത്തിനൊരുങ്ങി പയപ്പാര്‍ ക്ഷേത്രം



സ്ത്രീകള്‍ക്ക് 12 ദിവസത്തെ വ്രതം എടുത്ത് ഇരുമുടിക്കെട്ടുമായി 18 പടികള്‍ ചവിട്ടി അയ്യപ്പനെ തൊഴാന്‍ കഴിയുന്ന ഏക ക്ഷേത്രം എന്ന നിലയില്‍ പാലാ പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം പ്രസിദ്ധമാകുന്നു. ജനുവരി 11ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. . 



 400 വര്‍ഷത്തിലേറെ പഴക്കമുള്ള പയപ്പാര്‍   ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. ആചാരപെരുമെയിലും അനുഷ്ഠാനത്തിലും എന്നും പാരമ്പര്യ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ട് എന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കന്നിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴാന്‍ ഭാഗ്യം ലഭിച്ചത് പുണ്യമായി കാണുന്നു എന്നാണ് വിശ്വാസികളുടെയും പക്ഷം.  ക്ഷേത്രത്തിലെ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യഭിഷേകവും ജനുവരി 10 മുതല്‍ 15 വരെ തീയതികളിലായി ആണ് നടക്കുന്നത്. ജനുവരി 11 ആം തീയതി 108ല്‍പരം മാളികപ്പുറങ്ങളും അയ്യപ്പന്‍മാരും 18 പടി കയറി നെയ്യഭിഷേകം നടത്തും. 10-ാം തീയതി രാത്രി 6നാണ് കൊടിയേറ്റ്. ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി 108ല്‍പരം മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് 11-ാം തീയതി രാവിലെ 9 ന് പതിനെട്ടാംപടി കയറി ക്ഷേത്രദര്‍ശനം നടത്തും. തുടര്‍ന്ന് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തില്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നെയ്യഭിഷേകം നടത്തും. 15 തീയതിയാണ്  ആറാട്ടുത്സവം. ക്ഷേത്രം ഭാരവാഹികളായ കെ പി അനില്‍കുമാര്‍, കെ പി അജേഷ് കുമാര്‍, പ്രശാന്ത് നന്ദകുമാര്‍, ബിനു എം സി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

Post a Comment

0 Comments