Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 30 ലേക്ക് മാറ്റി.



പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  ജനുവരി 30 ലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം  അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് പി.സി ജോര്‍ജിനെതിരെ ചുമത്തിയിരുന്നത്.



Post a Comment

0 Comments