പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 24 ന് കൊടിയേറി
31 ന് ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 9 നും 10 നും മദ്ധ്യേ തന്ത്രി താഴ്മണ്‍ മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും
31 ന് ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 9 നും 10 നും മദ്ധ്യേ തന്ത്രി താഴ്മണ്‍ മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും
. വൈകിട്ട് 6.15 ന് ദീപാരാധന, 7 മുതല്‍ മേജര്‍ സെറ്റ് കഥകളി, 25 ന് രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് തിരുവാതിരകളി, 7 ന് നൃത്തസന്ധ്യ, 8 ന് ശീതങ്കന്‍ തുള്ളല്‍, രാത്രി 9 ന് കഥകളി, 9.30 ന് കൊടിക്കീഴില്‍ വിളക്ക് എന്നിവ നടക്കും. 28 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 29 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6 ന് കഥാകഥനം, 7 ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ രാത്രി 9.30 ന് വലിയ വിളക്ക് എന്നിവ നടക്കും. 29 ന് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, മേജര്‍ സെറ്റ് പഞ്ചവാദ്യം, 7 ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന മാനസജപലഹരി, രാത്രി 9.30 ന് നായാട്ട് പാറയിലേക്ക് എഴുന്നള്ളിപ്പ്, 10.30 ന് പള്ളിവേട്ട എതിരേല്‍പ്പ്, ആറാട്ട് ദിനമായ 31 ന് വൈകിട്ട് 5 ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 6.30 ന് ഡാന്‍സ്, 8 ന് മെഗാ മ്യൂസിക്കല്‍ നൈറ്റ്, രാത്രി 10.30 ന് ആറാട്ട് എതിരേല്‍പ്പ്, രാത്രി 12 ന് കൊടിയിറക്ക് എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം സുപ്രണ്ട് ആര്‍ നന്ദകുമാര്‍, ഭരണ സമിതിയംഗങ്ങളായ താരാ വര്‍മ്മ , ഹരീഷ്‌കുമാര്‍ വര്‍മ്മ, എന്നിവര്‍പങ്കെടുത്തു.
0 Comments