Breaking...

9/recent/ticker-posts

Header Ads Widget

ഉല്‍സവത്തിന് ഫെബ്രുവരി 2ന് കൊടിയേറും



പൂവരണി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 2 ഞായറാഴ്ച  കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകീട്ട്  7 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം അഡ്വ: കൃഷ്ണരാജ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കലും നൃത്ത സന്ധ്യയും നടക്കും. ഫെബ്രുവരി 7 വരെ  രാവിലെ 8. 30 ന്  ശ്രീബലിഎഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 12 ന് ഉത്സവ ബലിദര്‍ശനം. വൈകു ന്നേരം 5.30 ന് കാഴ്ച ശ്രീബലി 6.30 ന് ദീപാരാധന, ചുറ്റുവിളക്ക് 9.30 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. 


പള്ളി വേട്ട ദിനമായ ഫെബ്രുവരി 8 ന് രാവിലെ 8.30 മുതല്‍ 1 വരെ ശ്രീ ബലി എഴുന്നള്ളത്ത്  വൈകുന്നേരം 4.30 ന് കാഴ്ച ശ്രീബലി 8 ന് ദീപാരധന , 10 .30 ന് പള്ളി വേട്ട എഴുന്നള്ളത്ത്, മേജര്‍ സെറ്റ് പാണ്ടിമേളം  എന്നിവ നടക്കും. ആറാട്ടുദിവസമായ ഫെബ്രുവരി 9 ന് 11 മുതല്‍ ആറാട്ട് സദ്യ . 12 ന് സമൂഹ നാമ ജപം.ആറാട്ടു ബലി, കൊടിമരച്ചുവട്ടില്‍ സമൂഹപ്പറ 1ന് ആറാട്ട് എഴുന്നള്ളത്ത്.  വൈകുന്നേരം 4.30 ന് ആറാട്ട് 5.30 ന് ആറാട്ടു കടവില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്. 7 ന് മീനച്ചില്‍ വടക്കേക്കാവില്‍ ഇറക്കി പൂജ,പ്രസാദമൂട്ട് എന്നിവ നടക്കും.  


രാത്രി 8 ന് വാദ്യമേളങ്ങളുടേയും, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മീനച്ചില്‍ വടക്കേക്കാവില്‍ നിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് രാത്രി 9ന് കുമ്പാനി  ജംഗഷനില്‍ എതിരേല്‍പ് നല്കും. ഉത്സവബലിയോടനുബന്ധിച്ച് എല്ലാ ദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കും. ഗജരാജന്‍ പറയന്നാര്‍കാവ് കാളി ദാസന്‍ പൂവരണി തേവരുടെ തിടമ്പേറ്റും. വാര്‍ത്ത സമ്മേളനത്തില്‍ പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സുനില്‍ കുമാര്‍ ആനിക്കാട്ട് .ജനറല്‍ കണ്‍വീനര്‍ കെ.വി.ശങ്കരന്‍ നമ്പൂതിരി, സെക്രട്ടറി സഞ്ജീവ് കുമാര്‍ ശ്രീ ഭവനം,വൈസ് പ്രസിഡന്റ് ഗിരീഷ് പുറയ്ക്കാട്ട്, പി. സി.അരവിന്ദന്‍ നിരവത്ത്,ട്രഷറര്‍ മുരളീധരന്‍ കുരുവിക്കൂട്ട്, മധുസൂദനന്‍ പാലക്കുഴയില്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments