കടുത്തുരുത്തി പൂഴിക്കോല്‍ പള്ളിയുടെ മുന്‍വശത്തുള്ള വി: അന്തോനീസ് പുണ്യവാന്റെ ഗ്രോട്ടോ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. രാവിലെ വിശുദ്ധ കുര്‍ബാനക്കെത്തിയ വിശ്വാസികളാണ് ഗ്രോട്ടോയിലെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
വികാരിയും കൈക്കാരന്മാരും, വിവിധ ഭക്ത സംഘടന ഭാരവാഹികളും ഇടവക വിശ്വാസികളും നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി. വിവരമറിഞ്ഞ് മോന്‍സ് ജോസഫ് MLA യും സ്ഥലത്തെത്തി. പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
0 Comments