കര്‍ഷക പ്രക്ഷോഭങ്ങളെ ഭരണാധികാരികള്‍ അവഗണിക്കുന്നതില്‍ | പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജീത് സിംഗ് ദല്ലേ വാള്‍ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ കര്‍ഷക സംഘടകളുടെ നേതൃത്വത്തില്‍ അരുവിത്തുറ പോസ്റ്റോഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. നൂറ് വയസ്സുള്ള കര്‍ഷകനേതാവ് സഖറിയാസ് തുടിപ്പാറ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വി.എം അബ്ദുള്ളാ ഖാന്‍, ജോഷി താന്നിക്കല്‍, ജോണ്‍സ്സണ്‍പാറയ്ക്കല്‍, അപ്പച്ചന്‍ തെള്ളിയില്‍, അഡ്വ ജോര്‍ജുകുട്ടി കടപ്ലാക്കല്‍, റോജര്‍ ഇടയോടിയില്‍ , ടോമിച്ചന്‍ ഐക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments