ഭരണങ്ങാനം കരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി മലങ്കോട് റോഡിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ നല്കിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി. പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷക്കാലങ്ങള്‍ക്കിടയില്‍ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ലാതെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്നു സ്കൂളുകള്‍, പ്രവിത്താനം പള്ളി എന്നിവിടങ്ങളിലേക്ക് നിരവധി ആളുകള്‍ എത്തിയിരുന്നത് ഈ റോഡിലൂടെയാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.പ്രവിത്താനം പള്ളി വികാരി ഫാദര്‍ ജോര്‍ജ് വേളൂപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി ,ജിജി തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനന്ദ് ചെറുവള്ളി , ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ജോസ്, സുധാ ഷാജി, അനുമോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments