പ്രവിത്താനം പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചൂരനോലിക്കല്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ വിനോദ് ചെറിയാന്‍ വേരനാനി അദ്ധ്യക്ഷനായിരുന്നു.
യോഗത്തില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ജോര്‍ജുകുട്ടി, ചൂണ്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സെന്‍ തേക്കുംകാട്ടില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി എസ് .തെക്കേല്‍, ടി ആര്‍ ശിവദാസ്, ജോഷി മാത്യു എടേട്ട്, ഷാജിമോന്‍ വി കെ, നിതിന്‍ സി വടക്കന്‍, അഡ്വ. പ്രകാശ് വടക്കന്‍, അശ്വതി മഹേഷ്, റോയ് പൊടിമറ്റം, ഷാജി കിഴക്കേക്കര, സിബി വട്ടപ്പലം, ഷൈജു പെരുമ്പാട്ട്, ജോയിച്ചന്‍ എടേട്ട്, ജിമ്മി ചന്ദ്രന്‍കുന്നേല്‍, മാത്യം തറപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments