Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം



കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം  കെ.എസ് ആര്‍ ടി സി ബസ് കൊക്കയിലേക്ക്  മറിഞ്ഞുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം. 30 അടിയൊളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം മടങ്ങി വരുന്നതിനിടയിലാണ് ബസ് അപകടത്തില്‍ പെട്ടത്. 

 34 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത് . മരണമടഞ്ഞ 4 പേരുടെയും മൃതദേഹങ്ങള്‍  കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.  വൈകുന്നേരം 4 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.  നാല് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ മാവേലിക്കരയിലേക്ക് കൊണ്ടുപോയി. മാവേലിക്കര സ്വദേശികളായ ബിന്ദു നാരായണന്‍, അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്.  മാവേലിക്കരയില്‍നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

0 Comments