ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രത്തിലെ മകയിരം തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് പുല്‍പ്പാറ ദേശതാലപ്പൊലി നടന്നു. വൈകുന്നേരം 6.30ന് പുല്‍പ്പാറ ജംങ്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ശ്രീസായി കലാസമിതിയുടെ ചെണ്ടമേളവും, തെയ്യങ്ങളും ആഹ്ലാദം പകര്‍ന്നപ്പോള്‍ ആര്‍പ്പ് വിളികളുടെയും വായ്ക്കുരവയുടെയും നാമജപത്തിന്റെയും അകമ്പടിയോടെയാണ് ദേശതാലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തിയത്.
0 Comments