പുന്നത്തുറ പഴയ പള്ളിയുടെ നാനൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം നടന്നു. കിടങ്ങൂര്‍ സൗത്തില്‍ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ജയിംസ് ചെരുവില്‍ നിര്‍വഹിച്ചു. വീടിന്റെ ശോച്യാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ട സോമന്‍ കോട്ടൂര്‍ പുതിയ വീട് നിര്‍മ്മിക്കുന്നതിനുള്ള തുക നല്‍കിയിരുന്നു.
0 Comments