പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി സംഗമം നടന്നു. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇടവകാംഗങ്ങള്‍ക്ക് ഒത്തു ചേരാന്‍ അവസരമൊരുക്കി ജൂബിലി ആഘോഷ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ 300ലധികം പ്രവാസികള്‍ പങ്കെടുത്തു. VJ കുര്യന്‍ IAS സംഗമം ഉദ്ഘാടനം ചെയ്തു പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ജയിംസ് ചെരുവില്‍ അധ്യക്ഷനായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് MP മുഖ്യ അതിഥിയായിരുന്നു ജോസുകുട്ടി വലിയ കല്ലിങ്കല്‍, ഡിറ്റോ പെരുമാനൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജൂബിലി ആഘോഷകമ്മറ്റി ജോയന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ പല്ലോന്നില്‍ സ്വാഗതമാശംസിച്ചു
ജോസ് മാവേലില്‍ നന്ദി രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തി ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സോമന്‍ കോട്ടൂര്‍, ജോണി കുരുവിള പടിക്കമ്യാലില്‍ , സിറിയക് കൂവക്കാട്ടില്‍ , ബന്നി മാവേലില്‍ എന്നിവര്‍ക്ക് പുന്നത്തുറ ഇടവകയുടെ പ്രത്യേകആദരവ് നല്‍കി. ചതുര്‍ശതാബ്ദിയുടെ ഭാഗമായി പള്ളിത്താഴെ ഷാജിക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും സംഗമത്തോടനുബന്ധിച്ച് നടന്നു. ഭവനനിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കിയ സോമന്‍ കോട്ടൂര്‍ വീടിന്റെ താക്കോല്‍ ഷാജിക്ക് കൈമാറി. വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം കഴിഞ്ഞ ദിവസം ഫാദര്‍ തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ ആയിരിക്കുമ്പോഴും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവാസികളായ ഇടവകാംഗങ്ങള്‍ക്ക് ചതുര്‍ശതാബ്ദിയുടെ ഭാഗമായി ഒത്തു ചേരാന്‍ അവസരം ലഭിച്ചതിലുള്ള ആഹ്ലാദം പങ്കുവച്ച്‌കൊണ്ടാണ് പ്രവാസി സംഗമം സമാപിച്ചത്.
0 Comments