കിടങ്ങൂര്‍ പുഴയോരം റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും പുതുവര്‍ഷ ആഘോഷവും കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ കേരളശ്രീ പുരസ്‌കാരം നേടിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാറിനെ മോന്‍സ് ജോസഫ് MLA പൊന്നാട അണിയിച്ചു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് രശ്മി രാജേഷ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. അസോസിയേഷന്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കെ വി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ സി വിജയകുമാര്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. സ്‌കൂള്‍ യുവജനോത്സവത്തില്‍ വിവിധ മത്സരയിനങ്ങളില്‍ എ ഗ്രേഡ് നേടിയ കുട്ടികളെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും മോന്‍സ് ജോസഫ് MLA പുരസ്‌കാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments