Breaking...

9/recent/ticker-posts

Header Ads Widget

PV രാജഗോപാല്‍ കുറിച്ചിത്താനത്തെ കാനനക്ഷേത്രം സന്ദര്‍ശിച്ചു.



ചമ്പല്‍ കൊള്ളക്കാരെ ആയുധം വയ്പിച്ച് മുഖ്യധാരയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ ഗാന്ധിയന്‍ ആക്ടിവിസ്റ്റ് PV രാജഗോപാല്‍ കുറിച്ചിത്താനത്തെ കാനനക്ഷേത്രം സന്ദര്‍ശിച്ചു.  മഹാത്മാഗാന്ധിയുടെ  രക്തസാക്ഷിത്വദിനത്തില്‍  സന്ദര്‍ശനത്തിനെത്തിയ PV രാജഗോപാലിന് അനിയന്‍ തലയാറ്റും പിള്ളി  മൊമെന്റെയും അനിയന്‍ തലയാറ്റുപിള്ളി രചിച്ച പുതിയ പുസ്തകങ്ങളും  നല്‍കി.  


പഞ്ചായത്തു മെമ്പര്‍ ജോസഫ് ജോസഫ് രാജാജിയെ ഷാള്‍ അണിയിച്ച് ആദരിച്ചു. അദ്ദേഹത്തിനൊപ്പമെത്തിയ  പ്രബോധ ട്രസ്റ്റിന്റെ സെക്രട്ടറി  നവീന്‍കുമാറിനെ അനിയന്‍ തലയാറ്റുംപിള്ളി പൊന്നാട അണിയിച്ച്  ആദരിച്ചു.   അനിയന്‍ തലയാറ്റുംപിള്ളി വിഭാവനം ചെയ്ത കാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ പ്രോജക്റ്റ് രാജാജി പ്രകാശനം ചെയ്തു.  പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന  കാനനക്ഷേത്രം എന്ന ജൈവ വൈവിധ്യ സംരക്ഷണ സംരംഭത്തിന് ആശംസകളര്‍പ്പിച്ച ശേഷമാണ് രാജാജി മടങ്ങിയത്.



.

Post a Comment

0 Comments