Breaking...

9/recent/ticker-posts

Header Ads Widget

ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്



രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (ജി.വി. സ്‌കൂൾ വാർഡ് ) ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. വാർഡിനെ പ്രതിനിധീകരിച്ചിരുന്ന മുൻപ്രസിഡൻ്റ് കൂടിയായ ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  ഏഴാച്ചേരി ജി.വി. സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി ആറുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വേട്ടെണ്ണൽ 25 ന് രാവിലെ 10 മുതൽ നടക്കും. 




രാമപുരം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി പാലാ സർവേ സൂപ്രണ്ട് എസ്. ഫാന്റിൻ കൊർണേലിയസ്, ഉപവരണാധികാരി രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സെബാസ്റ്റ്യൻ തോമസ്, ബിജി ഗോപി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments