വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര്‍ സ്വദേശികളായ സഹോദരങ്ങളില്‍ നിന്നും 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (34) എന്നയാളാണ് അറസ്റ്റിലായത് ഇയാള്‍ 2024 നവംബര്‍ മാസം മുതല്‍ പലതവണകളിലായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്ക് നേഴ്‌സിങ് ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
ഇവരുടെ അക്കൗണ്ടില്‍ നിന്നും പലതവണകളിലായി ഗൂഗിള്‍ പേ വഴി ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ അയച്ചുനല്‍കിയിരുന്നു.. സഹോദരങ്ങള്‍ക്ക് ജോലി നല്‍കാതെയും, പണം തിരികെ നല്‍കാതെയും കബളിപ്പിച്ചു വെന്നപരാതിയില്‍ രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയില്‍ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍.കെ, എസ്.ഐ സാബു ആന്റണി, എ.എസ്.ഐ സജി കെ.കെ, സി.പി.ഓ മാരായ പ്രദീപ് എം.ഗോപാല്‍, ശ്യാംമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments