Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കും



സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കമീഷനും ഇന്‍സെന്റിവും അതത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം ഡയറക്ട് പേമെന്റ് സംവിധാനം നടപ്പാക്കി റേഷന്‍ വിതരണം ബി.പി.എല്‍ മുന്‍ഗണന വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


 2018ല്‍ നടപ്പാക്കിയ വേതന പാക്കേജനുസരിച്ച് തുച്ഛ പ്രതിഫലമാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. പല സംഘടനകളുടെയും വിയോജനക്കുറിപ്പ് അവഗണിച്ചാണ് പാക്കേജ് നടപ്പാക്കിയത്. ആറുമാസം കഴിഞ്ഞ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ആറുവര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. വരുമാനം വര്‍ധിപ്പിക്കുന്നതിന് മറ്റു നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ടി. മുഹമ്മദാലി, കെ.ബി. ബിജു, ജി. ശശിധരന്‍, സുരേഷ് കാരേറ്റ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments