Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്



സംസ്ഥാനത്ത് റേഷന്‍ വിതരണം  പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിതരണക്കരാറുകാരുടെ സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ വ്യാപാരികളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്. 27 മുതല്‍ വ്യാപാരി സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയാണുള്ളത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ടര്‍ പെയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്. റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ്  അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നത്. 


റേഷന്‍ സാധനങ്ങള്‍ ഗോഡൗണില്‍ നിന്നും എടുത്ത് കടകളില്‍ വിതരണം നടത്തുന്ന കരാറുകാര്‍ വന്‍ തുക കുടിശികയായതിനെ തുടര്‍ന്ന് ജനുവരി ഒന്ന് മുതല്‍ സമരത്തിലാണ്. ഇതോടെ കടകളിലേക്കുള്ള ചരക്ക് നീക്കം നിലച്ചിരിക്കുകയാണ്. ഇ-പോസ് സംവിധാനത്തിലെ തകരാറുകളും  റേഷന്‍ വിതരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ സേവന ഫീസിനത്തില്‍ വന്‍ തുക കുടിശികയായതിനെ തുടര്‍ന്ന് ഇപോസ് സംവിധാനത്തിന്റെ സാങ്കേതിക പരിപാലനം നടത്തിവരുന്ന കമ്പനിയും  സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്

Post a Comment

0 Comments