റബ്ബർ ബോർഡിൻ്റെയും പാദുവ RPS ൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം നൽകുന്നു. ജനുവരി 8 മുതൽ 15 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ 15 പേർക്കാണ് പ്രവേശനം നൽകുന്നത്. യൂണിഫോം , ടാപ്പിംഗ് കത്തി, നൂറു രൂപ സ്റ്റൈഫൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. താല്പര്യമുള്ളവർ 9539166373 എന്ന നമ്പറിൽ ബന്ധപ്പെടണം.
0 Comments