Breaking...

9/recent/ticker-posts

Header Ads Widget

മകരവിളക്കു തൊഴുത് ദര്‍ശന പുണ്യം നേടി ഭക്തലക്ഷങ്ങള്‍.



ശരണ മന്ത്രജപങ്ങള്‍ക്കിടയില്‍ മകരവിളക്കു തൊഴുത് ദര്‍ശന പുണ്യം നേടി ഭക്തലക്ഷങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് മകരജ്യോതി ദര്‍ശിച്ച് തീര്‍ത്ഥാകര്‍ മലയിറങ്ങി . പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും  പിഴവില്ലാത്ത ഏകോപനവും ശബരിമലയില്‍ സുരക്ഷിതമായ മകരജ്യോതി ദര്‍ശനം സാധ്യമാക്കി. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയര്‍ഫോഴ്‌സ്,  ജലവിഭവം ഉള്‍പ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞതോടെയാണ് മകരവിളക്ക് ദര്‍ശനം സുഗമമായത്. 

അയ്യായിരം പോലീസുകാരെയാണ് മകരവിളക്ക് കാലത്ത്  ശബരിമലയില്‍ വിന്യസിച്ചത്. കൂടാതെ എന്‍ഡിആര്‍എഫ്, ആര്‍പിഎഫ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ സുരക്ഷാ സേനകളുടെ സേവനവും ലഭ്യമാക്കി.  സുരക്ഷിതമായ ദര്‍ശനമാണ് വിവിധ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ സാധിച്ചത്. മകരവിളകിന്  ശേഷം  മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കൃത്യമായ ഇടവേളകളില്‍ വിവിധ സ്ഥലങ്ങളിലേക്ക് ഉറപ്പാക്കി. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. മകരജ്യോതി ദര്‍ശനത്തിനും തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനും പോലീസ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് പാണ്ടിത്താവളം ഉള്‍പ്പടെ പത്ത് പോയിന്റുകളാണ്. ക്രമീകരിച്ചിരുന്നത്.   വ്യൂ പോയിന്റുകളില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി. മലയിറങ്ങുന്ന വിവിധ പോയിന്റുകളില്‍ വൈദ്യസഹായം നല്‍കാനും സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു.

Post a Comment

0 Comments