ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ 'കളിച്ചു നേടാം ആരോഗ്യം' അക്ഷര ദീപം , പദ്ധതികള്‍ക്ക് തുടക്കമായി. മന്ത്രി VN വാസവന്‍ കളിച്ചു നേടാം ആരോഗ്യം പദ്ധതി ഉദ്ഘാടനം ചെയ്തു. ഭദ്രദീപം കൊളുത്തിയ ശേഷം മന്ത്രി വി.എന്‍. വാസവന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങി ആദ്യ സര്‍വ്വീസ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ഫ്രഞ്ച് കമ്പനിയായ ഡെക്കാത്തലണുമായി സഹകരിച്ചാണ് അസോസിയേഷന്‍ പദ്ധതി നടപ്പാക്കുന്നത്.
ചെറുപ്പത്തിലേ ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന, ഡിജിറ്റല്‍ ലോകത്തു തളച്ചിടപ്പെടുന്ന പുതു തലമുറയ്ക്ക് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ആരംഭിക്കുന്ന 'കളിച്ചു നേടാം ആരോഗ്യം', 'അക്ഷരവേദി' എന്നീ രണ്ട് പദ്ധതികള്‍ക്കാാണ് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിച്ചത്. ഏറ്റുമാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ബീന 'അക്ഷരവേദി' ഉദ്ഘാടനം ചെയ്തു. അക്ഷരകിറ്റുകളുടെ വിതരണോദ്ഘാടനം കമ്മറ്റിയംഗം രവികുമാറിന് ആദ്യകിറ്റ് നല്‍കി കൊണ്ട് ബെന്നി ഫിലിപ്പ് നിര്‍വഹിച്ചു.
വിവിധ കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനേശ് ആര്‍ ഷേണായി അധ്യക്ഷനായി. ഡെക്കാത്തലണ്‍ തെള്ളകം സ്റ്റോര്‍ മാനേജര്‍ അഖില്‍ അപ്പൂസ്, കുട്ടികളുടെ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. പി.സവിദ, അസോസിയേഷന്‍ രക്ഷാധികാരി എം.എസ് മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍.വി.പ്രദീപ്കുമാര്‍, കമ്മിറ്റിയംഗം ജി.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡിലെ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ മന്ദിരത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സ്‌പോര്‍ട്‌സ് & ഗയിംസ്, യോഗ, ഡാന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനത്തിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്.. ഒപ്പം വായിച്ചു വളരുവാനും അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിനും വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്.
0 Comments