സനാതന ധര്‍മ്മം ഫ്യൂഡല്‍ വ്യവസ്ഥയുടെ ഭാഗമാണെന്നും സനാതനധര്‍മ്മത്തെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യണമെന്നും CPM സ്റ്റേറ്റ് സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൃത്യമായ അര്‍ഥം അറിയാതെയാണ് സനാതന ധര്‍മത്തെക്കുറിച്ച് പലരും സംസാരിക്കുന്നത്. ചാതുര്‍വര്‍ണ്യവുമായി ബന്ധപ്പെട്ട സനാതന ധര്‍മ്മത്തെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ്സും VD സതീശനും ശ്രമിക്കുന്നത്. ആചാരങ്ങള്‍ മാറ്റരുത് എന്നാണ് NSS ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നത്.ആചാരങ്ങളെ എതിര്‍ത്താണ് മന്നത്ത് പദ്മനാഭന്‍ സാമൂഹിക പരിഷ്‌കാരണം നടത്തിയത് എന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
0 Comments