63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലാപ്രതിഭകള്‍ തിളക്കമാര്‍ന്ന വിജയം നേടി. കലോത്സവത്തില്‍ പങ്കെടുത്ത 54 കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയന്റു നേടിയ രണ്ടാമത്തെ സ്‌കൂളായി മാറുകയായിരുന്നു കിടങ്ങൂര്‍ NSS HSS. നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ പണിയ നൃത്തത്തിലും മിന്നുന്ന പ്രകടനമാണ് കിടങ്ങൂര്‍ NSS ലെ കുട്ടികള്‍ കാഴ്ചവച്ചത്.
0 Comments