ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളുടെ സ്‌നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. MC റോഡില്‍ KSRTC യ്ക്കു സമീപം ഏറ്റുമാനൂര്‍ സിയാന പെറ്റ്‌സ് സോണില്‍ പെറ്റ് ഗ്രൂമിംഗ് പാര്‍ലറിന്റെ ഉദ്ഘാടനം സിനി ടിവി ആര്‍ട്ടിസ്റ്റ് മീനാക്ഷി അനൂപ് നിര്‍വഹിച്ചു. ഡോഗ് ഗ്രൂമിംഗ്, ഡോഗ് വാഷ് , ടീത്ത് ക്ലീനിംഗ്, തുടങ്ങിയവയിലൂടെ അരുമ മൃഗങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകത്വം നല്‍കാനുള്ള സജ്ജീകരണങ്ങളാണ് ഗ്രൂമിംഗ് പാര്‍ലറില്‍ നിന്നും ലഭ്യമാകുന്നതെന്ന് പ്രൊപ്രൈറ്റേഴ്‌സ് പറഞ്ഞു.
ഹെയര്‍ കട്ട്, നെയില്‍ ട്രിമ്മിംഗ്, ഡ്രൈ ബാത്ത് എന്നിവയ്‌ക്കെല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. പക്ഷികളും, പൂച്ചകളും, പട്ടികളും അടക്കമുള്ള അരുമ മൃഗങ്ങളെ വാങ്ങാനും അവയ്ക്കുള്ള കൂടുകളും സിയാന പെറ്റ് സോണില്‍ ലഭ്യമാണ്. പെറ്റ്‌സ് ഫുഡ് ,ആക്‌സസറീസ്, ഫിഷിംഗ് എക്യുപ്‌മെന്റ്‌സ്, വിവിധ ഇനം ചൂണ്ടകള്‍ എന്നിവയും ലഭ്യമാണ്. വീട്ടില്‍ വളര്‍ത്തുന്ന ഓമന മൃഗങ്ങള്‍ക്കാവശ്യമായ സാമഗ്രികളും സൗന്ദര്യ വര്‍ധക സംവിധാനങ്ങളും ലഭ്യമാക്കിക്കൊണ്ടാണ് സിയാന പെറ്റ് സോണ്‍ ആന്‍ഡ് ഗ്രൂമിംഗ് പാര്‍ലറിന്റെ പ്രവര്‍ത്തനം.
0 Comments