Breaking...

9/recent/ticker-posts

Header Ads Widget

ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു



അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമി മഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച മഹാദേവ ക്ഷേത്രശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്നതിനായുള്ള ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രം തന്ത്രി ദിലീപന്‍ നമ്പൂതിരിപ്പാടിന്റെയും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും നിര്‍ദ്ദേശാനുസരണം പ്രശസ്ത ശില്പി പരുമല രാധാകൃഷ്ണന്‍ ആചാരിയാണ് ശിവലിംഗം നിര്‍മ്മിച്ചത് . 


ചെങ്ങന്നൂരില്‍ നിന്നുമാരംഭിച്ച വിഗ്രഹ ഘോഷയാത്ര ഞായറാഴ്ച വൈകീട്ട് തിരുവഞ്ചൂര്‍ ക്ഷേത്ര സന്നിധിയിലെത്തി. തുടന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ  രഥ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര നരിമറ്റം ഭഗവതിക്ഷേത്രം, അയര്‍ക്കുന്നം ഗുരുദേവ ക്ഷേത്രം 'എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയോടെ വിഗ്രഹം പുതിയ ക്ഷേത്രത്തിലെത്തിച്ചു. അയര്‍ക്കുന്നം ശ്രീകൃഷ്ണ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.

Post a Comment

0 Comments