Breaking...

9/recent/ticker-posts

Header Ads Widget

എം.ടി വാസുദേവന്‍ നായര്‍, ഗായകന്‍ പി.ജയചന്ദ്രന്‍ എന്നിവരെ അനുസ്മരിച്ചു



ഏറ്റുമാനൂര്‍ SMSM  ലൈബ്രറിയുടെ അഭിമുഖ്യത്തില്‍ അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍, ഗായകന്‍ പി.ജയചന്ദ്രന്‍ എന്നിവരെ  അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി VN  വാസവന്‍ ഉദ്ഘാടനം ചെയ്തു.  സാമൂഹ്യ വ്യവസ്ഥകള്‍ ഉയര്‍ത്തുന്ന  കാലാതിവര്‍ത്തിയായ പ്രശ്‌നങ്ങളെ മനുഷ്യന്‍ നേരിട്ടതെങ്ങിനെയെന്ന്  എം.ടി വാങ്മയ ചിത്രമെഴുതിയെന്നും,  മൂന്ന് പതിറ്റാണ്ടോളം മനുഷ്യമനസ്സിന്റെ  ഭാവ പ്രണയ വിരഹ ആര്‍ദ്രതകള്‍ക്ക് മധുര രാഗങ്ങളിലൂടെ പി. ജയചന്ദ്രന്‍ പൂര്‍ണ്ണത നല്‍കിയെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മലയാള ഭാഷ ഉള്ളടത്തോളം ഈ മഹാ പ്രതിഭകള്‍ വിസ്മൃതരാകില്ലന്നും അദ്ദേഹം പറഞ്ഞു.

 ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍,ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി. രാജീവ് ചിറയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ സതീഷ് , കാഥികന്‍ മീനടം ബാബു തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.   കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി.ജി. വിജയകുമാര്‍, എഴുത്തുകാരായ ജയശ്രീ പള്ളിക്കല്‍, ഡോ. രാജു വള്ളിക്കുന്നം, സെബാസ്റ്റ്യന്‍ വലിയകാല,ടി.എ.മണി തൃക്കോതമംഗലം, കെ.എസ് ജയലക്ഷ്മി ആഷ പ്രദീപ്, അംബിക രാജീവ് തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി   പി ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനാഞ്ജലി സമര്‍പ്പിച്ചു. ലൈബ്രറി പല്ലവി മ്യൂസിക് ക്ലബ്ബ് കണ്‍വീനര്‍മാരായ പി.കെ രാജന്‍, പി.കെ മോഹനന്‍ വള്ളിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments