കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്കൂള്‍ ശതാബ്ദി ആഘോഷനിറവില്‍. ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു. ശാരദാ ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം താലൂക്ക് NSS യൂണിയന് ചെയര്മാന് PGM നായര്‍, വൈസ് ചെയര്മാന് p വേണുഗോപാല്‍, സെക്രട്ടറി അഖില്‍ Rനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഗാ തിരുവാതിരയും നടന്നു. ശനിയാഴ്ച രാവിലെ നടക്കുന്ന പൊതു സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും. പ്രൊഫ സരിത അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം ജസ്റ്റിസ് S മനു ഉദ്ഘാടനം ചെയ്യും.
0 Comments