കാട്ടാത്തി RSW ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹക്കൂട്ട് കോര്‍ണര്‍ പിടിഎ സംഘടിപ്പിച്ചു. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിഷ ജെ സന്തോഷിന്റെ ഭവനത്തില്‍ വച്ചാണ് കോര്‍ണര്‍ പിടിഎ നടന്നത്. കുട്ടികളുടെ കലാപാടവങ്ങളെ പുറത്തെടുക്കുന്നതിനും അവരുടെ സര്‍ഗ്ഗശേഷികളെ വളര്‍ത്തിയെടുക്കുന്നതിനുമാണ് കോര്‍ണര്‍ പിടിഎ യോഗം അവസരങ്ങള്‍ ഒരുക്കുന്നത്. വിവിധ കലാകായിക പരിപാടികള്‍ സംഘടിപ്പിക്കുക, സ്‌കൂളും വീടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രക്ഷിതാക്കളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമിക്കുക എന്നിവയെല്ലാം സ്‌നേഹക്കൂട്ടിന്റെ പ്രധാന ലക്ഷ്യങ്ങളാണ് .
ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പിടിഎ മീറ്റിങ്ങുകള്‍ കുട്ടികളുടെ വീടുകളില്‍ സംഘടിപ്പിക്കുന്നത് വഴി വിദ്യാലയത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനും അവസരമൊരുക്കുകയാണ്. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍ കോര്‍ണര്‍ പിടിഎ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു സി.കെ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ AEO ശ്രീജ പി ഗോപാല്‍ മുഖ്യാതിഥിയായിരുന്നു.സ്‌കൂള്‍ ലീഡര്‍ ആദിലക്ഷ്മി ആര്‍, SMC ചെയര്‍മാന്‍ ഷാജി പല്ലാട്ട്, കുമാരി ആദിഷ ജെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ജിന്‍സി ജെയിംസ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സ്‌കൂള്‍ പ്രഥമ അധ്യാപിക മേഴ്‌സി കെ ജോണ്‍, അധ്യാപകരായ അനില എസ്, ടീന എസ് തമ്പി, സുബി സി ജോണ്‍, സോളി ഷാജി, ജെസ്സി ഷാജി,PTA,MPTA അംഗങ്ങളും, പ്രദേശവാസികളും യോഗത്തില്‍ പങ്കെടുത്തു. കുട്ടികളുടെ പാഠ്യപാഠ്യേതര മികവുകളുടെ പ്രദര്‍ശനവുംനടന്നു.
0 Comments