മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് സോജന്‍ തൊടുകയ്ക്ക് സ്വീകരണം നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍. ഏഴാം വാര്‍ഡിലെ എഡിഎസിന്റെ നേതൃത്വത്തിലാണ് സ്വീകരണം സമ്മേളനം നടന്നത്. എഡിഎസ് പ്രസിഡന്റ് യമുനാ മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനു പ്രിന്‍സ് സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് പ്രസിഡന്റിന് പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു. കുടുംബശ്രീയുടെ ഏതൊരു പ്രവര്‍ത്തനത്തിലും കൂടെയുണ്ടാകുമെന്ന് പ്രസിഡന്റ് സോജന്‍ തൊടുക മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിഡിഎസ് മെമ്പര്‍ ലീലാ ബാബു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിവിധ കുടുംബശ്രീ പ്രസിഡന്റുമാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി. ആശാവര്‍ക്കര്‍ എല്‍സി ബെന്നി യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
0 Comments