പോണ്ടിച്ചേരിയില്‍ നടന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിന് അഭിമാന നേട്ടം. സയന്‍സ് വ്യക്തിഗത ഇനത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍വീന ജോമോനും ഗ്രൂപ്പ് ഇനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ സെബ്രീനാ സിബിയും മിന്ന ആന്‍ നിജോയിയും രണ്ടാം സ്ഥാനവും നേടിയാണ് മികവുതെളിയിച്ചത്.
അല്‍വീന തയ്യാറാക്കിയ പാളങ്ങള്‍ ഇല്ലാതെ ഓടുന്ന സൗരോര്‍ജ ട്രെയിന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും പ്രശംസ നേടി.
0 Comments