Breaking...

9/recent/ticker-posts

Header Ads Widget

അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം നടന്നു.



ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ പുതുതായി നിര്‍മ്മിച്ച  അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം നടന്നു.  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബറും മീനച്ചില്‍ എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ഫണ്ടുപയോഗിച്ച് ആനപ്പന്തലിനും ഗോപുരത്തിനുമിടയില്‍ തിരുമുറ്റം കല്ലുപാകിയതിന്റെ ഉദ്ഘാടനവും നടന്നു.. 


ദേവസ്വം പ്രസിഡണ്ടും കീഴമ്പാറ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ടുമായ കണ്ണന്‍ ശ്രീകൃഷ്ണവിലാസം അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി സനില്‍ കുമാര്‍ വലിയവീട്ടില്‍, എം.സി ശ്രീകുമാര്‍ , രാജേന്ദ്ര ബാബു കോഴിമറ്റം, പ്രസാദ് കൊണ്ടുപ്പറമ്പില്‍, സുരേഷ് കുമാര്‍ വണ്ടാനത്തുകുന്നേല്‍, വിജയകുമാര്‍ പിഷാരത്ത് എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments