Breaking...

9/recent/ticker-posts

Header Ads Widget

ടെക്സ്പോ SSC വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി



ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ  ടെക്സ്പോ SSC വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി  . കോട്ടയം അതിരൂപത വികാരി ജനറാൾ റവ: ഫാ.  മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ്സ്വാഗതമാശംസിച്ചു . അലുമ്നി അസോസിയേഷൻ പ്രസിഡൻറ്  ഫ്രാൻസിസ് കിഴക്കേക്കുറ്റ്,വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് കെ. സി, IQAC കോഡിനേറ്റർ  അമ്പിളി കാതറിൻ തോമസ്,എക്സിബിഷൻ കോർഡിനേറ്റർ  ജെയ്സ് കുര്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




വിവിധ തരം റോബോട്ടുകൾ,  വെർച്വൽ റിയാലിറ്റി,  പ്ലാനറ്റോറിയം,ഐ.എസ്.ആർ.ഒ എക്സിബിഷൻ, അപൂർവ സ്റ്റാമ്പ്‌ നാണയ കളക്ഷൻ, കേരള പോലീസിന്റെ ബോംബ് - ഡോഗ് - ഫോറെൻസിക്- സൈബർ സെൽ - എക്സിബിഷൻ, കൃഷിവകുപ്പ് സ്റ്റാളുകൾ, വിദ്യാർഥികൾക്കുള്ള ശാസ്ത്ര മേള മത്സരങ്ങൾ, ഫൺ ഗെയിംസുകൾ, ഫുഡ്‌ സ്റ്റാളുകൾ, മാജിക്‌ ഷോ തുടങ്ങിയവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം . പ്രദർശനം ജനുവരി 11 ന് സമാപിക്കും

Post a Comment

0 Comments