സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിചമുട്ട് ടീം എ ഗ്രേഡ് നേടി. സ്‌കൂളിലും ഉപജില്ലയിലും ജില്ലാ തലത്തിലും മിന്നുന്ന വിജയമാണ് ടീം നേടിയത്. ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനവും എസ്എംവൈഎം സംസ്ഥാനമത്സരത്തിലും ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന കലോത്സവത്തിലും ടീം ഒന്നാം സ്ഥാനം നേടിയിരുന്നു.
ദിവസങ്ങളും മാസങ്ങളും നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് പരിചമുട്ട് സംഘം സംസ്ഥാന തലത്തില്‍ വിജയം നേടിയത്. ബെന്നി കൊച്ചുകിഴക്കേടം, സിറിള്‍ കൊച്ചുമാങ്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തിയത്. പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കരോട്ടേക്കുന്നേലിന്റേയും അധ്യാപകരുടേയും പ്രോത്സാഹനവും വിദ്യാര്‍ത്ഥികളുടെ വിജയത്തിനു പിന്നിലുണ്ട്.
0 Comments