അന്തരിച്ച ഭാവഗായകന്‍ ജയചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് പാലാ സെന്റ് തോമസ് കോളജില്‍ ജയചന്ദ്രോത്സവം നടന്നു. കോളജില്‍ നടക്കുന്ന ലൂമിനാരിയ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് കോളേജ് ഓഡിറ്റോറിയത്തിലെ അക്ഷരോത്സവ വേദിയില്‍ ജയചന്ദ്രോത്സവം നടന്നത്. ഗായകനും കവിയും അധ്യാപകനുമായ അജിമോന്‍ കളമ്പൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കെ. തോമസ് കാപ്പിലിപ്പറമ്പില്‍ , ഫാ. മാത്യു ആലപ്പാട്ടു മേടയില്‍ , അക്ഷരോത്സവം കണ്‍വീനര്‍ പ്രൊഫ. ഡോ. തോമസ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ജയചന്ദ്രന്‍ പാടിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു ശ്രീവിനായക് പഴന്തോട്ടം , അജിമോന്‍ കളമ്പൂര്‍ , എ.പി. മോഹനന്‍ പഴന്തോട്ടം, സനിത വി പാങ്കോട് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇരുപതോളം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവവും കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ 7വരെയാണ് പുസ്തകോത്സവംനടക്കുന്നത്.
0 Comments