പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ്, കേരള യൂണിവേഴ്‌സിറ്റി ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തില്‍ കേരള യൂണിവേഴ്‌സിറ്റി കല്‍ക്കട്ട അടമാസ് യൂണിവേഴ്‌സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റി പഞ്ചാബ് യൂണിവേഴ്‌സിറ്റിയെ അത്യന്ത്യം വാശിയേറിയ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഗുരു നാനാക് ദേവ് യൂണിവേഴ്‌സിറ്റി അമൃത്സര്‍ ഭാരതി വിദ്യാപീഡ് പൂനെ കീഴടക്കിയപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് മഹാരാജ ശ്രീരാം ചന്ദ്ര യൂണിവേഴ്‌സിറ്റി ഒഡീഷയെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ എസ് ആര്‍ എം യൂണിവേഴ്‌സിറ്റി ചെന്നൈ ഗുരുകുല്‍ കാന്‍ഗ്രി യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും.
0 Comments