Breaking...

9/recent/ticker-posts

Header Ads Widget

കേസെടുത്തില്‍ ദുരൂഹതയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ



എന്‍.എം വിജയന്റെ മരണത്തില്‍ പാര്‍ട്ടി അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തില്‍ ദുരൂഹതയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയന്റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷമാണ് കേസെടുത്തത്. 


കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കാരണം നോക്കുകയാണ് പൊലീസെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോണ്‍ഗ്രസ് രാഷ്ടീയമായി നേരിടും. പാര്‍ട്ടി അന്വേഷണ സമിതി ഉടന്‍ റിപ്പോര്‍ട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.

Post a Comment

0 Comments