Breaking...

9/recent/ticker-posts

Header Ads Widget

വനനിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ



വന്യജീവി ആക്രമണങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായ പുതിയ വനനിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വന്യജീവി അക്രമണങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. 


കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ ഒതുക്കാതെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കണം. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ കടമ എന്ന നിലയിലാണ് കാര്യങ്ങള്‍. സര്‍ക്കാരിന്റെ അനങ്ങാപാറ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 


.വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് പര്യാപ്തമായ നിയമ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച ഭേദഗതി വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് പര്യാപ്തമല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വനത്തിനുള്ളില്‍ വെള്ളവും ഭക്ഷ്യവസ്തുക്കളും ഉറപ്പാക്കി  മൃഗങ്ങളെ വനത്തില്‍ തന്നെ നിലനിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്നും തിരുവഞ്ചൂര്‍ആവശ്യപ്പെട്ടു

Post a Comment

0 Comments