Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ദ്രാ വ്രതമെടുത്ത് പാട്ടുകള്‍ പാടി തിരുവാതിരകളിയുമായി സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷം നടന്നു.



ആര്‍ദ്രാ വ്രതമെടുത്ത്  പാട്ടുകള്‍ പാടി തിരുവാതിരകളിയുമായി സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷം നടന്നു. ധനു മാസത്തിലെ തിരുവാതിരയില്‍ ശ്രീ പാര്‍വതി ദേവിയെയും ശ്രീപരമേശ്വരനെയും പ്രാര്‍ത്ഥിച്ചുകൊണ്ട് വ്രതാനുഷ്ഠാനങ്ങളോടെ തിരുവാതിര കളിക്കുന്ന പരമ്പരാഗത രീതിയില്‍ തന്നെയാണ് വിവിധ കേന്ദ്രങ്ങളില്‍ ആഘോഷം നടന്നത്. ശനിയാഴ്ച മകയിരം നാളില്‍ എട്ടങ്ങാടി നിവേദ്യ സമര്‍പ്പണം നടന്നു. ഞായറാഴ്ച വൈകിട്ട് തിരുവാതിരകളിയില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം സ്ത്രീകള്‍ ഒത്തു ചേര്‍ന്നു. 


തിരുവാതിര നോയമ്പിനു ചേര്‍ന്ന വിഭവങ്ങള്‍ ചേര്‍ത്ത് തിരുവാതിരപ്പുഴുക്ക് തയ്യാറാക്കി കഴിച്ചാണ് ആതിര നാളിലെ ആഘോഷങ്ങള്‍ നടന്നത്. അര്‍ദ്ധരാത്രിയില്‍ പാതിരാപ്പൂ ചൂടല്‍ വരെ നീളുന്ന തിരുവാതിരകളിയില്‍ പാരമ്പര്യത്തനിമയോടെ കേരളീയ വേഷമണിഞ്ഞ് സ്ത്രീകള്‍ പങ്കെടുത്തു. ആര്‍പ്പും കുരവയും പുരുഷന്മാര്‍ വേഷം കെട്ടിയെത്തുന്ന കടുവകളും ആഘോഷങ്ങളില്‍ കൗതുകമൊരുക്കിയിരുന്ന കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും തിരുവാതിര ആഘോഷം നടന്നത്. പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍  ആര്‍ദ്രാ ദര്‍ശനത്തിനും ഭക്തജനങ്ങളേറെയെത്തി.

Post a Comment

0 Comments