കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് സപ്തദിന സഹവാസ ക്യാമ്പ് കുര്യനാട്, പാവയ്ക്കല്‍ ഗവണ്‍മെന്റ്് എല്‍.പി സ്‌കൂളില്‍ നടന്നു. സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത എന്ന തീമില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ആയി സഹകരിച്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു.
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ 'സൗഖ്യം സദാ ' ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ക്യാമ്പയിന്റെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ബോധവല്‍ക്കരണവും സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി. സംസ്ഥാന അമൃത് മിഷനുമായി സഹകരിച്ച നടത്തിയ 'ജലം ജീവിതം' പരിപാടിയോടനുബന്ധിച്ച് വാട്ടര്‍ പാര്‍ലമെന്റ് , മൈം ,ജല പ്രതിജ്ഞ ഡാങ്ക്‌ളറുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ നടന്നു. അമൃത് മിഷന്‍ ഓഫീസര്‍ സാദിഖ് അബ്ദുള്‍ വഹാബ്, പ്രോഗ്രാം ഓഫീസര്‍ ആര്‍. സമ്പത്ത്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോഷി മോന്‍ പി.എസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിതാ ഷാജി, അധ്യാപികമാരായ ദീപപി, ദിവ്യ എസ് നമ്പൂതിരി , വോളന്റിയര്‍ സെക്രട്ടറിമാരായ മാസ്റ്റര്‍ ബിബിന്‍ സാനു ,കുമാരി മീര ആര്‍ നായര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
0 Comments