Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ല സ്‌കൂള്‍ എല്‍പി വിഭാഗം കായികമേള



ഏറ്റുമാനൂര്‍ ഉപജില്ല സ്‌കൂള്‍ കായികമേള എല്‍പി വിഭാഗം  മത്സരങ്ങള്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. താഴെത്തട്ട് മുതല്‍  കുട്ടികളെ കായിക മേഖലയില്‍ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഈ കായികമേള നടത്തപ്പെട്ടത്. ഏറ്റുമാനൂര്‍ ഉപ ജില്ലയിലെ 35 ഓളം സ്‌കൂളുകളില്‍ നിന്നായി 500 ഓളം കായിക താരങ്ങളാണ്  മേളയില്‍ പങ്കെടുത്തത്. 


അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍ പി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ ആയി. അതിരമ്പുഴ സെന്‍മേരിസ് എല്‍പി സ്‌കൂളാണ് രണ്ടാം സ്ഥാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, എച്ച് എം ഫോറം സെക്രട്ടറി ബിജോയ് ജോസഫ്, ഹെഡ്മിസ്ട്രസ്  ജയ തോമസ്, സോജന്‍ കെ സി, ജോഷി ഇമ്മാനുവല്‍, തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാമുകള്‍ക്ക് ജോമി ജെയിംസ്, ടിനോ കുര്യന്‍, സുജ ജോസ് ജോസ്, ഫാ. ജോബി, മിനി പി എ, ബിനു ബേബി, ഫാ. ജിബിന്‍, ഷിനോ സ്റ്റീഫന്‍, സെന്‍ എബ്രഹാം, ജസീന ആന്റണി, ജെയ്‌സ്  എം ജോസ്, ബിബീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments