Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു.



ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ സിയോണ്‍ ജംഗ്ഷനില്‍ സിപിഐ(എം) ഏറ്റുമാനൂര്‍ കച്ചേരി ബ്രാഞ്ചിന്റെ നേതൃത്യത്തില്‍  ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി  ബാബു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കെ പി ശ്രീനി അധ്യക്ഷത വഹിച്ചു  വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി  ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. 


ഏരിയ കമ്മിറ്റി അംഗങ്ങളായ ടിവി ബിജോയ്, രതീഷ് രത്‌നാകരന്‍,  ഹരി ഏറ്റുമാനൂര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍ പി സുകുമാരന്‍, പി എസ് സുമേഷ്, നളിനി സോമദാസ്, ബ്രാഞ്ച് സെക്രട്ടറി ജി ജി സന്തോഷ് കുമാര്‍,  ഹരീഷ് എച്ച് എന്നിവര്‍ പ്രസംഗിച്ചു.



.

Post a Comment

0 Comments