ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ കീഴിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ബഹിഷ്‌കരിച്ചു. ടെസ്റ്റിന് കയറുന്ന വാഹനങ്ങള്‍ ഒരു ഉദ്യോഗസ്ഥന്‍ പാസാക്കി വിടുന്നില്ല എന്ന് ആരോപിച്ചാണ് ടെസ്റ്റ് ബഹിഷ്‌കരിച്ചത്. ഇതിനുമുമ്പും പലതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയും ബിഎംഎസും സംയുക്തമായിട്ടാണ് ടെസ്റ്റ് ബഹിഷ്‌കരിച്ചത്. ബിഎംഎസിന്റെ യൂണിറ്റ് സെക്രട്ടറി ദീപു, ചിത്ര ഡ്രൈവിംഗ് സ്‌കൂള്‍ ഉണ്ണി, എസ്.എന്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയും സമരത്തില്‍ പങ്കെടുത്തു.
0 Comments